വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്. നല്ല പച്ച പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇടുക. അതോടൊപ്പം ഒരു നാരങ്ങ കൂടി മുറിച്ചിടണം. ശേഷം ആവശ്യത്തിന് വെള്ളവും ഈയൊരു പാത്രത്തിലേക്ക് ഒഴിച്ച് അത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക.ഇത്തരത്തിൽ അരച്ചുവച്ച ലായനി അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക