2024 ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്. രണ്ടാം റാങ്ക് ഹർഷിത ഗോയലാണ് സ്വന്തമാക്കിയത്.ആദ്യ അൻപത് റാങ്കുകളിൽ നാല് മലയാളികളുണ്ട്. ആദ്യ 100 റാങ്കുകളിൽ അഞ്ച് മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്.ആദ്യ പത്തിൽ ഇത്തവണ മലയാളികളൊന്നും ഇടംപിടിച്ചില്ല. 45ാം റാങ്ക് നേടിയ മാളവിക ജി നായർ ആണ് പട്ടികയിൽ ഒന്നാമതുള്ള മലയാളി. ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകൾ.
ഒന്നാം റാങ്ക നേടിയ ശക്തി ദുബേ അലഹബാദ് സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് . പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ശക്തിയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.
രണ്ടാം റാങ്കുകാരി ഹർഷിത ഹരിയാന സ്വദേശിയാണ്. എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദം നേടിയതാണ് ഹര്‍ഷിത ഗോയല്‍. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ഹര്‍ഷിതയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.