കൂർക്ക വൃത്തിയാക്കുന്നതിനു മുൻപ് ഒരുപാട് സമയം ലഭിക്കുകയാണെങ്കിൽ കൂർക്ക അല്പം വെള്ളത്തിൽ ഇട്ട് കുതിരാനായി വെക്കാവുന്നതാണ്. അതിനുശേഷം ഒരു വലയിൽ കെട്ടി പൈപ്പിന്റെ ചുവട്ടിൽ വച്ച് ഉരച്ച് കൊടുത്താൽ വളരെ എളുപ്പത്തിൽ തൊലിയെല്ലാം പോയി വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ കൈവേദന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ എളുപ്പത്തിൽ കൂർക്ക നന്നാക്കി എടുക്കാനുള്ള മറ്റൊരു മാർഗമാണ് ഒരു തുണിസഞ്ചിയിൽ കൂർക്കയിട്ട് കെട്ടി വാഷിംഗ് മെഷീനിൽ വെള്ളമൊഴിച്ച് കറക്കിഎടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ തൊലി ഒന്നും പുറത്തു പോകാതെ തന്നെ കൂർക്ക വൃത്തിയായി ലഭിക്കുന്നതാണ്.