ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പർവതശിഖരത്തിൽ വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ ഭീകരാക്രമണം. ട്രെക്കിംഗിനായി പോയ വിനോദസഞ്ചാരികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരിൽ മൂന്ന് പേർ പ്രദേശവാസികളും മൂന്ന് പേർ ഇതര സംസ്ഥാനക്കാരുമാണ്. പഹൽഗാമിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വെടിയൊച്ചകൾ കേട്ടതായി പോലീസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.