News

പ്രസവം കഴിഞ്ഞ് പതിനാലാം ദിവസം സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതി, വിജയ തിളക്കത്തിൽ മാളവിക

മലപ്പുറം : സിവിൽ സർവീസ് പരീക്ഷയുടെ അവസാന അവസരത്തിൽ 45 റാങ്കിന്റെ തിളക്കത്തിൽ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ മലയാളിയായ മാളവിക ജീ നായർ.   ചെങ്ങന്നൂർ സ്വദേശിനിയായ മാളവിക 2019 20 ബാച്ചിൽ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയായിരുന്നു ഇതിനിടയിലാണ് തന്റെ സ്വപ്നം കയ്യെത്തി പിടിക്കാൻ ശ്രമിക്കുന്നത് ഐപിഎസ് ട്രെയിനിങ് ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് നന്ദഗോപൻ എന്നാണ് ഭർത്താവിന്റെ പേര്.

 

റാങ്ക് കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നുണ്ട് എന്നും ദൈവത്തിനു നന്ദി അറിയിക്കുന്നു എന്നും തന്റെ വീട്ടുകാരുടെയും ഭർത്താവിന്റെയും പിന്തുണയാണ് എല്ലാത്തിനും വലുത് എന്നുമായിരുന്നു മാളവിക പറഞ്ഞത് എല്ലാവരുടെയും സഹായം കൊണ്ട് വിജയിക്കുവാൻ സാധിക്കുമെന്നും മാളവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു പരീക്ഷയ്ക്ക് ഒരുങ്ങുന്ന സമയത്ത് തന്നെ വെല്ലുവിളികൾ നിറഞ്ഞിരുന്നു എന്നും പ്രസവം കഴിഞ്ഞ പതിനാലാമത്തെ ദിവസമായിരുന്നു സിവിൽ സർവീസിന്റെ മെയിൻ പരീക്ഷ എഴുതിയത് എന്നും കൂടി മാളവിക വ്യക്തമാക്കി. വീട്ടുകാരുടെ പിന്തുണ എടുത്തു പറയേണ്ടതാണ് കുഞ്ഞിനെ നോക്കിയത് അവരാണ് പലപ്പോഴും പഠിക്കാൻ സമയവും ലഭിച്ചിരുന്നില്ല അപ്പോഴൊക്കെ ഭർത്താവായിരുന്നു  പിന്തുണ നൽകിയത് അവസാന അവസരം ആയതുകൊണ്ട് തന്നെ ഇതിൽ കിട്ടിയത് വലിയ സന്തോഷം ഉണർത്തുന്നു എന്നാണ് പറയുന്നത്