India

പഹല്‍ഗാമിലുണ്ടായത്’ ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണം’; അപലപലിച്ച് രാഷ്ട്രപതി | terror-attack-shocking-president-condemns-pm-says-those-behind-it-will-not-be-spared

ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനവുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇത് നിന്ദ്യവും മനുഷ്യ രഹിതവുമായ പ്രവൃത്തിയാണെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു. നിസംശയമായും അപലപിക്കപ്പെടേണ്ടതാണ്. നിരപരാധികളായ പൗരന്‍മാരെ, ഈ സാഹചര്യത്തില്‍ വിനോദ സഞ്ചാരികളെ ആക്രമിക്കുന്നത് അങ്ങേയറ്റം ഭയാനകവും മാപ്പര്‍ഹിക്കാത്തതുമാണ്. ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ പ്രധാനമന്ത്രി ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

STORY HIGHLIGHTS :  terror-attack-shocking-president-condemns-pm-says-those-behind-it-will-not-be-spared