ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അമ്രേലി പട്ടണത്തിലെ ഗിരിയ റോഡ് പ്രദേശത്തെ ഒരു ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു. ട്രെയിനി പൈലറ്റാണ് മരിച്ചത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മരത്തിൽ ഇടിച്ച വിമാനം ജനവാസമേഖലയ്ക്ക് സമീപം തുറസ്സായ സ്ഥലത്ത് തകർന്നുവീഴുകയായിരുന്നു. അമ്രേലി വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ഒരാൾ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. അപകട കാരണം വ്യക്തമല്ല.
STORY HIGHLIGHTS : Trainer aircraft crashes in Gujarat’s Amreli and pilot killed