Food

അടിപൊളി സ്വാദിൽ തയ്യാറാക്കാം പനീർ കുറുമ | Paneer Kuruma

നല്ല അടിപൊളി സ്വാദിൽ ഒരു പനീർ കുറുമ തയ്യാറാക്കിയാലോ? ചപ്പാത്തി, പൊറോട്ട, അപ്പം ഇവയ്‌ക്കെല്ലാം കൂടെ കഴിക്കാവുന്ന ഒരു കിടിലൻ കുറുമ.

ആവശ്യമായ ചേരുവകള്‍

  • പനീര്‍ – 400 ഗ്രാം
  • സവാള – 2 എണ്ണം വലുത്
  • വെളുത്തുള്ളി – 6-8 അല്ലി
  • ഇഞ്ചിചതച്ചത് – 1 ടീസ്പൂണ്‍
  • പച്ചമുളക് – 2 എണ്ണം
  • നെയ്യ് -2 ടീ സ്പൂണ്‍
  • കുരുമുളക് പൊടി, ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
  • ക്യാപ്‌സിക്കം – 1
  • എണ്ണം
  • അണ്ടിപരിപ്പ്, ബദാം – 6-8 എണ്ണം (വെള്ളത്തില്‍ കുതിര്‍ത്ത് തൊലികളഞ്ഞത്)
  • ഫ്രഷ് ക്രീം – 3 ടേബിള്‍ സ്പൂണ്‍
  • ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില, ചെറിയ ജീരകം -1/2 ടീസ്പൂണ്‍
  • പാല്‍ -1/2 കപ്പ്

തയാറാക്കുന്ന വിധം

ആദ്യം തന്നെ പാനില്‍ അല്‍പം എണ്ണ ഒഴിച്ച് പനീര്‍ ഫ്രൈ ചെയ്ത് എടുത്ത് മാറ്റി വയ്ക്കാം. വീണ്ടും പാന്‍ ചൂടാക്കിയ ശേഷം അല്‍പം ഓയില്‍ ഒഴിക്കുക. അതിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കുക. ശേഷം അല്‍പം ജീരകം, ഒരു ഏലക്ക, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, അല്‍പം ഉപ്പ്, തൊലികളഞ്ഞ അണ്ടിപരിപ്പ്, ബദാം എന്നിവയും ചേര്‍ത്ത് വഴറ്റി തണുക്കാനായി മാറ്റിവെക്കുക. തണുത്ത ശേഷം മിക്‌സിയില്‍ അരച്ചു പേസ്റ്റാക്കി എടുക്കുക.

ഇനി മറ്റൊരു പാനില്‍ അല്‍പം നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അല്‍പം ജീരകം ചേര്‍ത്ത് പൊട്ടിക്കുക. തുടര്‍ന്ന് ക്യാപ്‌സിക്കം അരിഞ്ഞതു ചേര്‍ത്ത് വഴറ്റി മാറ്റിവെക്കുക. ഇനി അരച്ചുവെച്ച സവാള കൂട്ടുചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കുക. ഇനി 1/2 കപ്പ് പാല്‍, 1/2 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് തിള വന്നാല്‍ തീ ഓഫ് ചെയ്യുക. ആവശ്യമെങ്കില്‍ അല്‍പം ഫ്രഷ് ക്രീം ചേര്‍ക്കുക. ശേഷം, കുറച്ചു മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാവുന്നതാണ്.