റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രശസ്ത മോഡലായ ഹണ്ടര്‍ 350ന്റെ 2025 പതിപ്പ് ശനിയാഴ്ച അവതരിപ്പിക്കും. പുതിയ ഹണ്ടര്‍ 350ന് ലഭിക്കുന്ന ഏറ്റവും വലിയ അപ്ഡേറ്റുകളില്‍ ഒന്ന് സസ്പെന്‍ഷന്‍ വിഭാഗത്തിലാണ്.
പിന്‍ഭാഗത്ത് ഒരു സ്റ്റിഫ് റൈഡ് ക്വാളിറ്റി പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഹണ്ടര്‍ 350ന്റെ ന്യൂനതയായി എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നത് പിന്‍ഭാഗത്തുള്ള വളരെ കടുപ്പമുള്ള സസ്പെന്‍ഷന്‍ സജ്ജീകരണമായിരുന്നു. റൈഡേഴ്സിന് കൂടുതല്‍ സുഖകരമാക്കുന്നതിനായി റീ-ട്യൂണ്‍ ചെയ്ത സസ്പെന്‍ഷനോടുകൂടിയ അപ്ഡേറ്റ് ചെയ്ത മോഡല്‍ പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒരു അപ്ഡേറ്റ് ഈ പുതിയ ഹണ്ടര്‍ 350 അവതരിപ്പിച്ചേക്കും. മറ്റു ചില ചെറിയ അപ്ഡേറ്റുകള്‍ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇവ കൂടാതെ, ബൈക്ക് പുതിയ പെയിന്റ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്‌തേക്കും. നിലവില്‍, ഹണ്ടര്‍ 350നൊപ്പം ആകെ എട്ട് നിറങ്ങള്‍ ലഭ്യമാണ്. പുതിയവയ്ക്ക് വഴിയൊരുക്കുന്നതിന് കുറച്ചു നിറങ്ങളില്‍ മാറ്റം വരുത്തിയേക്കും.
സ്‌റ്റൈലിങ്ങിലോ എന്‍ജിന്‍ സവിശേഷതകളിലോ മാറ്റമൊന്നും ഉണ്ടാകില്ല. ഹണ്ടര്‍ 350 ന് 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എന്‍ജിന്‍ ലഭിച്ചേക്കും. ഇത് 6,100 ആര്‍പിഎമ്മില്‍ 20 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിച്ചേക്കും. 5-സ്പീഡ് ഗിയര്‍ബോക്സോടെ വരുന്ന വേരിയന്റിന് 178-181 കിലോഗ്രാം ഭാരം വരും.
content highlight: Hunter 350