ഒപ്പോ പുതിയ സിരീസ് ഫോൺ വിപണിയിലിറക്കുകയാണ്. ഓപ്പോ കെ13 5ജിയാണ് പുതിയതായി എത്തുന്നത്. സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ചിപ്സെറ്റും 8 ജിബി റാമും ഉള്ള രണ്ട് നിറങ്ങളിലുമാണ് ഫോൺ എത്തുന്നത്. ഐസ് പര്‍പ്പിള്‍, പ്രിസം ബ്ലാക്ക് എന്നീ നിറങ്ങളാണ് ഫോണിനുള്ളത്.
ഓപ്പോ കെ13 5ജിയില്‍ 7,000 എംഎഎച്ച് ബാറ്ററിയും 80വാട്ട് ചാര്‍ജിങ്ങുമുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റുമുണ്ട്. ഈ ആഴ്ച അവസാനത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഓപ്പോ കെ13 5ജി യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ. ഏപ്രില്‍ 25 മുതല്‍ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലിപ്കാര്‍ട്ടിലും ഈ ഫോണ്‍ വാങ്ങാം.
പ്രധാന ഫീച്ചറുകള്‍
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15. ഡിസ്‌പ്ലേ: 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി അമോലെഡ്, 120ഒ്വ റിഫ്രഷ് റേറ്റ്, 1,200 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്. നനഞ്ഞ കൈകള്‍ ഉപയോഗിച്ചോ ഗ്ലൗസ് ഉപയോഗിച്ചോ ടച്ച് തിരിച്ചറിയുന്ന വെറ്റ് ഹാന്‍ഡ് ടച്ച് , ഗ്ലോവ് മോഡ് ഫീച്ചറുകള്‍.
പ്രോസസര്‍: സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 4, അഡ്രിനോ എ810 ജിപിയു.മെമ്മറി: 8 ജിബി ഘജഉഉഞ4ത റാം, 256 ജിബി വരെ ഡഎട 3.1 സ്റ്റോറേജ്.
കാമറ: 50 മെഗാപിക്‌സല്‍ പ്രൈമറി + 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി റിയര്‍ കാമറ, 16 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ. എഐ ക്ലാരിറ്റി എന്‍ഹാന്‍സര്‍, എഐ ഇറേസര്‍ 2.0 പോലുള്ള എഐ ഫീച്ചറുകള്‍.
ബാറ്ററി: 7,000 എംഎഎച്ച്, 80ണ ഫാസ്റ്റ് ചാര്‍ജിങ് (30 മിനിറ്റില്‍ 62%, 56 മിനിറ്റില്‍ 100%). 49.4 മണിക്കൂര്‍ കോള്‍ ടൈമും 32.7 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും.
content highlight: OPPO K13 5G