Business

തുടർച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മൂന്നേറ്റം; നാളുകൾക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു | Sensex

എല്ലാ മേഖലകളിലും ഓഹരി വാങ്ങിക്കൂട്ടല്‍ ദൃശ്യമാണ്

തളർച്ചകൾ വിട്ടുമാറി മുന്നേറ്റത്തിന്റെ പാതയിൽ ഓഹരി വിപണി. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു തുടര്‍ച്ചയായ ഏഴാം ദിവസമാണ് കുതിപ്പ് തുടരുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. .

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. എല്ലാ മേഖലകളിലും ഓഹരി വാങ്ങിക്കൂട്ടല്‍ ദൃശ്യമാണ്. ഐടി ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം.

എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ട്രെന്‍ഡ്, കൊട്ടക് മഹീന്ദ്ര , ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ നാലുപൈസയുടെ നഷ്ടത്തോടെ 85.19 എന്ന നിലയിലാണ് രൂപ.

content highlight: Sensex