ഒരു കിടിലൻ സ്മൂത്തി ഉണ്ടാക്കിയാലോ? രുചികരമായ ബ്ലൂബെറി സ്മൂത്തിയുടെ റെസിപ്പി നോക്കാം. ബ്ലൂബെറി സ്മൂത്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കുറച്ച് ഓട്‌സ് എടുക്കുക. അതിലേക്ക് ഒരു കപ്പ് പാല്‍ ചേര്‍ത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ബ്ലൂബെറി, സ്‌ട്രോബറി, ബദാം എന്നിവ ചേര്‍ക്കുക. ശേഷം നാലഞ്ച് ഈന്തപ്പഴവും കുരു കളഞ്ഞശേഷം കൂടെ ചേര്‍ത്തു കൊടുക്കാം. പിന്നീട് ഇതെല്ലാം മിക്‌സിയില്‍ ഇട്ട് നന്നായി അടിച്ചെടുത്ത് അതിന്റെ പുറത്ത് അല്‍പ്പം ചിയ സീഡ്‌സും വിതറി ഉപയോഗിക്കാം.