Food

വ്യത്യസ്തമായ ഒരു ഇഡലി തയ്യാറാക്കിയാലോ?

പ്രാതലിന് വ്യത്യസ്തമായ ഒരു ഐറ്റം പരീക്ഷച്ചാലോ? രുചികരമായ റവ ഇഡ്​ലി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ഉഴുന്ന് 1 കപ്പ്
  • വറുത്ത റവ ( നേരിയത് / ബോംബെ റവ ) – രണ്ടരകപ്പ്
  • ഇഞ്ചി – 1
  • പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 3,4 എണ്ണം

തയ്യാറാക്കുന്ന വിധം

ഉഴുന്നും റവയും അളക്കാന്‍ ഒരേ കപ്പ് തന്നെ നിര്‍ബന്ധമായും എടുക്കാന്‍ ശ്രദ്ധിക്കുക. ഉഴുന്ന് ഒരു 3-4 മണിക്കൂര്‍ വരെ കുതിര്‍ത്തു വെയ്ക്കുക. ശേഷം സാധാരണ ഇഡ്ഡലിക്ക് അരയ്ക്കും പോലെ നന്നായി അരച്ചെടുക്കുക. ഉഴുന്ന് അരച്ച മാവ് മാറ്റിയതിനു ശേഷം ഗ്രൈന്‍ഡറിന്റെ അകം കഴുകാന്‍ എടുത്ത വെള്ളത്തില്‍ ( ഒരു 2 കപ്പ് ) തന്നെ റവ ഒരു 15 മിനിറ്റുകളോളം കുതിര്‍ത്തു വെയ്ക്കുക.

അതിനു ശേഷം കുതിര്‍ന്ന റവ ഉഴുന്നിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചി, പച്ചമുളക് , ഉപ്പ് എന്നിവ ചേര്‍ത്ത് സാധാരണ ഇഡ്ഡലി മാവിന്റെ അയവില്‍ മാവ് തയ്യാറാക്കാം. ആവശ്യമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കാം. ഇനി സാധാരണ ഇഡ്ഡലി ഉണ്ടാക്കും പോലെ തയാറാക്കാം.

ഉഴുന്ന് തലേ ദിവസം അരച്ച് റവ മീതെ വിതറി (മിക്‌സ് ചെയ്യാതെ), പിറ്റേ ദിവസം ഇഡ്ഡലി തയ്യാറാക്കുന്നവരുമുണ്ട്. രണ്ട് രീതിയിലും സ്വാദിഷ്ടമാണെങ്കിലും എളുപ്പം പുളിപ്പിക്കാതെ തയ്യാറാക്കുന്നതാണ്. വറുത്ത റവ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. വറുക്കാത്ത റവ ആണെങ്കില്‍ ഒരു പാനില്‍ റവ ചെറുതീയില്‍ അല്‍പം നേരം വറുത്തെടുത്തു ചൂടാറിയതിന് ശേഷം വെള്ളത്തില്‍ മിക്‌സ് ചെയ്തു ചെയ്യാവുന്നതാണ്.