കോഴിക്കോട് നരിപ്പറ്റയില്‍ പ്രവാസിയായിരുന്ന യുവാവിന്റെ വീട് വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. നരിപ്പറ്റ സൂപ്പര്‍മുക്കിലെ നഹിയാന്റെ വീട്ടിലാണ് വന്‍ രാസലഹരി മരുന്ന് വേട്ട നടന്നത്.
125 ഗ്രാം എംഡിഎംഎ ഇവിടെ നിന്ന് പിടിച്ചെടുത്തു. കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി കണ്ടെത്തിയത്.
അതേസമയം നഹിയാനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രിയാണ് പൊലീസ് നഹിയാന്‍റെ വീട് വളഞ്ഞ് തിരച്ചില്‍ നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടി.
മുന്‍പ് പ്രവാസിയായിരുന്ന നഹിയാന്‍ വിവാഹ ശേഷം നാട്ടില്‍ തന്നെയായിരുന്നു താമസിക്കുന്നത്. ഇയാള്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്.