India

പഹൽഗാം ഭീകരാക്രമണം; എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തും

കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ തുടർന്ന് അടിയന്തരസാഹചര്യം നേരിടുന്നതിന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് ഇരു വിമാനകമ്പനികളും പുറത്തുവിട്ടു.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് അധിക വിമാനങ്ങൾ സർവീസ് നടത്തുമെന്ന്’ എയർ ഇന്ത്യ എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറഞ്ഞു.

കശ്മീരിൽ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തെ നടുക്കിയിരിക്കുകയാണ്.

ജമ്മുകശ്മീരിലുള്ള വിനോദ സഞ്ചാരികളെ ഉടൻ അവരുടെ സംസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തിയത്.