മുതിർന്നർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന ഹോട്ട് ചോക്ലേറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- പാല്‍/ വെള്ളം/ ബ്രൂകോഫി- 300 മില്ലി
- ഡാര്‍ക്ക് ചോക്ലേറ്റ്- 20 ഗ്രാം
- പഞ്ചസാര- ഒരു ഗ്രാം
- കൊക്കോ പൗഡര്‍- 15 ഗ്രാം
- വനില എക്‌സ്ട്രാറ്റ്- രണ്ട് ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. അതിലേയ്ക്ക് കൊക്കോപൗഡര്‍ ചേര്‍ത്ത് മീഡിയം ഫ്‌ളേമില്‍ വീണ്ടും തിളപ്പിക്കാം. ഇനി അടുപ്പില്‍ നിന്നിറക്കണം. ഡാര്‍ക്ക് ചോക്ലേറ്റ് കഷണങ്ങളാക്കിയതിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കാം. രണ്ട് മിനിറ്റിന് ശേഷം നന്നായി ഇളക്കി, അല്‍പം വനില എക്‌സ്ട്രാറ്റും ചേര്‍ത്ത് സേര്‍വിങ് ഗ്ലാസിലേയ്ക്ക് മാറ്റാം. ആവശ്യമെങ്കില്‍ മുകളില്‍ ക്രീം ഒഴിക്കാം.