Kerala

മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

സൗദി അറേബ്യയിലെ അൽഖോബാറിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കൽ ഹൗസ്, മുകേഷ് കുമാറിനെയാണ് തുഖ്ബയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സായിരുന്നു.

17 വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഈ കമ്പനിയിൽ തന്നെ ദുബൈ, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2020 മുതലാണ് സൗദിയിലെത്തിയത്.

രമേശൻ നായർ – ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്ത് വരുന്നു. ഒരു മകനുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി അൽഖോബാർ വെൽഫെയർ വിഭാ​ഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ രം​ഗത്തുണ്ട്.

Latest News