India

ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചു; പിതാവിനെ യുവാവ് കുത്തിക്കൊന്നു

ചെന്നൈയിൽ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി. പുളിയന്തോപ്പ് കെപി പാർക്കിൽ താമസിക്കുന്ന എം.ബാലു (50) ആണ് മരിച്ചത്.

സ്ഥിരമായി മദ്യലഹരിയിൽ വീട്ടിലെത്തുന്ന ബാലുവും മകൻ കാർത്തിക്കും തമ്മിൽ വഴക്ക് പതിവാണെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം വാക്കേറ്റത്തിനിടെ കാർത്തിക്കിന്റെ ഭാര്യയെക്കുറിച്ച് ബാലു മോശമായി സംസാരിച്ചു. ഇതേ തുടർന്ന് കാർത്തിക് ബാലുവിനെ കുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത കാർത്തിക്കിനെ റിമാൻഡ് ചെയ്തു.