പഹൽഗാമിലെ ആക്രമണത്തിൽ ചൈന നടുക്കം രേഖപ്പെടുത്തി. എല്ലാത്തരം ഭീകരതയേയും എതിർക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി അറിയിച്ചു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇരകൾക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും ചൈന അറിയിച്ചു.
ഭീകരാക്രമണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് യു. എന്‍ ചീഫ് സെക്രട്ടറി അന്‌റോണിയോ ഗുട്ടെറസ് രംഗത്തെത്തി. സാധാരണക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.