ഇന്ന് എത്തിയിട്ടുള്ളത് തൃശൂരിലാണ്. തൃശ്ശൂരിലെ ഒരു കിടിലൻ ഷാപ്പിലെ രുചി വിശേഷങ്ങൾ ആയാലോ ഇന്ന്? തൃശ്ശൂരിലെ നെടുമ്പാലിലെ പ്രാവിൻകൂട് കള്ളുഷാപ്പിലാണ് ഇന്ന് എത്തിയിരിക്കുന്നത്. കേരളീയ ഭക്ഷണവിഭവങ്ങൾക്കും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കള്ളിനും പേരുകേട്ട ഒരു പരമ്പരാഗത കള്ള് ഷാപ്പാണ് ഇത്.
ഒരുപാട് വിഭവങ്ങൾ ഉണ്ട് ഇവിടെ. തലക്കറിയുണ്ട് അതും കേരയുടെ തലയാണ്. നല്ല തേങ്ങാപ്പാൽ അരച്ച മീൻ കറി, ആടിൻ്റെ തല വരട്ടിയത്, ആടിൻ്റെ പോട്ടി, നല്ല ചെമ്പല്ലി വറുത്തത്, കാട മുട്ട റോസ്റ്റ്, കട ഫ്രൈ, കൂന്തൽ റോസ്റ്റ്, ചെമ്മീൻ റോസ്റ്റ്, കക്കയിറച്ചി, പൊടിമീൻ വറുത്തത്, ബീഫ്, പോർക്ക്, ഞണ്ട് റോസ്റ്റ്, താറാവ്, ഇതിൻ്റെ കൂടെ കഴിക്കാൻ കപ്പ, പാലപ്പം, പത്തിരി ഇവയുമുണ്ട്. ഇവരുടെ പാചകമെല്ലാം വീട്ടിലാണ് ചെയ്യുന്നത്. പാചകം ചെയ്ത് ഇവിടേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.
കപ്പയുടെ മുകളിലോട്ട് അല്പം മീൻ കറി ഒഴിച്ച് കഴിക്കണം. അതിൻറെ സ്വാദ് പറഞ്ഞറിയിക്കേണ്ടല്ലോ. കിടിലൻ സ്വാദാണ്. ഷാപ്പിലെ മീൻ കറിക്ക് അല്ലെങ്കിലും അല്പം സ്വാദ് കൂടുതലാണ്. ഈ മീൻ കറിയിൽ കപ്പ കുതിർത്ത് കഴിക്കുന്നതാണ് സ്വാദ്. പോളി ടേസ്റ്റ് ആണ്.
ആടിൻ്റെ തലയ്ക്ക് ഒരു പ്രത്യേക സ്വാദ് ഉണ്ട്. അത് ആ അപ്പത്തിൽ വെച്ച് കഴിക്കുന്നതാണ് സ്വാദ്. ചെമ്മീൻ റോസ്റ്റിന് ഒരു പ്രത്യേക സ്വാദ് ഉണ്ട്. മറ്റ് കറികളുടെ അത്ര എരിവ് ഇതിനില്ല. നല്ല തേങ്ങ കൊത്ത് ഇട്ടുവച്ച ചെമ്മീൻ റോസ്റ്റ് ആണ്. കിടിലനാണ്.
ട്രൈ ചെയ്ത ഐറ്റംസ് എല്ലാം കൊള്ളാം. കിടിലനാണ്. അപ്പം, കപ്പ എല്ലാം കിട്ടുന്ന ഒരു സ്ഥലം. ചെറിയ ഒരു ഷാപ്പ് ആണ്. രുചികൾ എല്ലാം റെഡി ആയി മേശപ്പുറത്ത് ഇരിക്കും. നമുക്ക് വന്ന് സെലക്ട് ചെയ്ത് കഴിക്കാം.
ശനിയും ഞായറും ദിവസങ്ങളിൽ വിഭവങ്ങൾ കൂടുതൽ ഉണ്ടാകും. പതിവിലെ അളവിലെ കൂടുതലാണ് ഈ ദിവസങ്ങളിൽ വയ്ക്കുന്നത്. കാരണം ഈ രണ്ട് ദിവസങ്ങളിൽ കൂടുതൽ ആളുകൾ വരും. ഇവിടെ ചെറിയ രീതിയിൽ പാർക്കിംഗ് ലഭിക്കും.
ഇത് തദ്ദേശീയരെയും യഥാർത്ഥ പാചക അനുഭവം തേടുന്ന വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു.
ഇനങ്ങളുടെ വില
1. കപ്പ: 30 രൂപ
2. പത്തിരി: 5 രൂപ
3. അപ്പം: 5 രൂപ
4. മീൻ കറി: 100 രൂപ
5. ആട്ടിൻ തല: 120 രൂപ
6. കാട മുട്ട: 100 രൂപ
7. കാട ഫ്രൈ: 100 രൂപ
8. ഞണ്ട് റോസ്റ്റ്: 150 രൂപ
9. ചെമ്മീൻ റോസ്റ്റ്: 150 രൂപ
വിലാസം: പ്രാവിക്കൂട് കള്ള് ഷാപ്പ്, മാപ്രാണം നന്തിക്കര റോഡ്, നെടുമ്പൽ, കേരള 680310
ഫോൺ നമ്പർ: 9495464020