നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. മുന്നണി പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് അറിയിച്ചതാണിത്. പി വി അന്‍വറുമായി വിശദമായി സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അന്‍വര്‍ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ചു നില്‍ക്കും. അതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. ആ സഹകരണം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു