360-ഡിഗ്രി ക്യാമറയായ Insta360 X5 ചൊവ്വാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 1/1.28-ഇഞ്ച് സെൻസറുകളാണ് ഈ ക്യാമറയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 8K/30fps 360-ഡിഗ്രി വീഡിയോ റെക്കോർഡു ചെയ്യാൻും ഇതിന് കഴിയും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ പ്യുവർ വീഡിയോ ലോ-ലൈറ്റ് മോഡും കമ്പനി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെൻസുകൾ കേടായാൽ അവ ഉടനടി മാറ്റിസ്ഥാപിക്കാവുന്ന ലെൻസ് സംവിധാനവും ഇൻസ്റ്റ 360ൽ ഉണ്ട്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും കൂടാതെ 49 അടി (15 മീറ്റർ) വരെ വാട്ടർപ്രൂഫും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ Insta360 X5ൻ്റെ വില, ലഭ്യത:
54,990 രൂപയാണ് ഇതിൻ്റെ ഇന്ത്യയിലെ വില. ആമസോണിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇത് പർച്ചേസ് ചെയ്യാൻ കഴിയും. യുഎസിൽ ഇതിന് $549.99 (ഏകദേശം 46,850 രൂപ) ആണ് വില വരുന്നത്.ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് Insta360 X5 എസൻ്ഷ്യൽ ബണ്ടിൽ വാങ്ങാം. അതിൽ ഒരു അധിക ബാറ്ററി, ഒരു യൂട്ടിലിറ്റി ഫാസ്റ്റ് ചാർജ് കേസ്, ഒരു സെൽഫി സ്റ്റിക്ക്, സ്റ്റാൻഡേർഡ് ലെൻസ് ഗാർഡുകൾ, ലെൻസ് ക്യാപ്പ്, ഒരു കാരീങ്ങ് കേസ് എന്നിവ ഉൾപ്പെടും. 67,990 രൂപയാണ് ബണ്ടിലിന്റെ ഇന്ത്യയിലെ വില.
Insta360 X5ൻ്റെ സ്പെസിഫിക്കേഷനുകൾ:
Insta360 X4ന്റെ പിൻഗാമിയായ X5ൽ f/2.0 അപ്പേർച്ചറുള്ള 1/1.28-ഇഞ്ച് സെൻസറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 360-ഡിഗ്രി വീഡിയോയിൽ 8K/30fps വരെ അല്ലെങ്കിൽ ഒരു ലെൻസ് ഉപയോഗിക്കുമ്പോൾ 4K/60fps വരെ റെക്കോർഡുചെയ്യാൻ ഇതിന് കഴിയും. വീഡിയോ റെക്കോർഡിംഗിനായി Insta360 X5 360-ഡിഗ്രി വീഡിയോ, പ്യുവർ വീഡിയോ, ടൈംലാപ്സ്, ബുള്ളറ്റ് ടൈം, ലൂപ്പ് റെക്കോർഡിംഗ്, റോഡ് മോഡ്, ടൈംഷിറ്റ് മോഡുകൾ എന്നീ മോഡുകൾക്കുള്ള പിന്തുണ നൽകുന്നുണ്ട്.
Insta360 X5ൻ്റെ ക്യാമറകൾക്ക് 72-മെഗാപിക്സലും 18-മെഗാപിക്സലും ചിത്രങ്ങൾ പകർത്താൻ കഴിയും. ഫോട്ടോ (HDR സഹിതം), ഇന്റർവെൽ, സ്റ്റാർലാപ്സ്, ബർസ്റ്റ് എന്നിീ മോഡുകളിൽ ചിത്രം പകർത്താം. കുറഞ്ഞ വെളിച്ചത്തിൽ വീഡിയോകൾ റെക്കോർഡുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ പ്യുവർ മോഡ് ആണ് ഇതിൻ്റെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. ആറ്-ആക്സിസ് ഗൈറോസ്കോപ്പ് സജ്ജീകരിച്ചിരിക്കുന്ന ക്യാമറയുടെ കണക്ടിവിറ്റി ഓപ്ഷനുകളിൽ Wi-Fi 5, ബ്ലൂടൂത്ത് 5.2 (ലോ എനർജി), USB 3.0 ടൈപ്പ്-സി എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
content highlight: Insta360 X5