ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷണമുള്ള മനോഹര താഴ്വര. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ താഴ്വരയിലൂടെ ഒഴുകുന്നത് കുറേ സാധു മനുഷ്യരുടെ ചോരയാണ്. ഭീകരവാദം ഈ മണ്ണിനെ കാർന്ന് തിന്നുമ്പോളും ചിലർ പ്രത്യാശയോടെ ഈ ഭൂമുഖത്തിലുണ്ട്.
വിഘടനവാദികളും തീവ്രവാദികളും സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോഴും സാധാരണക്കാരായ കശ്മീര്‍ നിവാസികള്‍ ആയിരുന്നു പലപ്പോഴും ഇരകള്‍. ഇപ്പോള്‍ സ്വദേികളും വിദേശികളും ആയി 28 പേര്‍ ആണ് പഹല്‍ഗാമില്‍ മാത്രം ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
വിഘടനവാദികളും തീവ്രവാദികളും സമാധാനാന്തരീക്ഷം തകര്‍ത്തപ്പോൾ സാധാരണക്കാരായ കശ്മീര്‍ നിവാസികള്‍ ആയിരുന്നു പലപ്പോഴും ഇരകള്‍. എന്നാൽ ഇന്നലെ താഴ്വരയുടെ സൗന്ദര്യം ആസ്വദിക്കാൻ പോയവരേയും അവർ വെറുതെ വിട്ടില്ല. സ്വദേശികളും വിദേശികളും ആയി 29 പേര്‍ ആണ് ഇന്ന പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
1989 മുതല്‍ ഇന്നുവരെയുള്ള കണക്കെടുത്താല്‍ ജമ്മു-കശ്മീര്‍ മേഖലയില്‍ ആകെ കൊല്ലപ്പെട്ടത് 44,729 പേരാണ് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ 14,930 പേര്‍ സാധാരണക്കാരാണ്. 6,413 പേര്‍ നമ്മുടെ സുരക്ഷയ്ക്കായി ജീവൻ ബലികൊടുത്തവരും. എന്നാൽ ഇന്ത്യയെ വിഘടിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടേയും തീവ്രചിന്തയിൽ അന്ധരായവരുടേയും ചോരയും ഈ മണ്ണിൽ വീണിട്ടുണ്ട്. കണക്ക് പ്രകാരം ഈ കലയളവിൽ ഏറ്റവും അധികം കൊല്ലപ്പെട്ടതും അത്തരക്കാർ തന്നെ – 23,386 പേര്‍.
1990-91 കാലത്തായിരുന്നു കശ്മീരില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായന കാലത്ത് 217 മുതല്‍ 218 വരെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഹിന്ദു വിരുദ്ധ, ഇന്ത്യാവിരുദ്ധ തീവ്രവാദികള്‍ ആയിരുന്നു ഇതിന് പിന്നില്‍. 1995 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കര്‍ ഇ ത്വയ്ബയും നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. 1998 ല്‍ മാത്രം നടന്നത് അഞ്ച് കൂട്ടക്കൊലകള്‍. ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ നടന്ന വന്‍ധാമ കൂട്ടക്കൊലയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 17 ന് നടന്ന പ്രാണ്‍കോട്ട് കൂട്ടപ്പെലയില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 21 ന് നടന്ന തുബ് വില്ലേജ് കൂട്ടക്കൊലയില്‍ 13 പേര്‍. ജൂണ്‍ 19 ന് നടന്ന ചപ്‌നാരി കൂട്ടക്കൊലയില്‍ 25 പേരും ഓഗസ്റ്റ് മൂന്നിന് നടന്ന ചമ്പ കൂട്ടക്കൊലയില്‍ 35 പേരും കൊല്ലപ്പെട്ടു.
2000 മാര്‍ച്ച് 20 ന് നടന്ന ഛത്തീസിഗ്പുര കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 35 പേര്‍ക്കായിരുന്നു. ലഷ്‌കര്‍ തന്നെ ആയിരുന്നു ഇതിന് പിന്നിലും. അതേവര്‍ഷം തന്നെ ഓഗസ്റ്റില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 62 പേരായിരുന്നു കൊല്ലപ്പെട്ടത്. 2001 ഫെബ്രുവരി 10 ന് നടന്ന കോട്ട് ചര്‍വാല്‍ കൂട്ടക്കൊലയില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇതേവര്‍ഷം ജൂലായില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി, 8 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത മാസം നടന്ന ദോഡ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 16 പേര്‍ക്കാണ്. ഓഗസ്റ്റില്‍ നടന്ന കിഷ്ത്വാര്‍ ആക്രമണത്തില്‍ 15 പേരാണ് മരിച്ചത്. ഇതേവര്‍ഷം ഒക്ടോബര്‍ ഒന്നിനായിരുന്നു ജമ്മു കശ്മീര്‍ നിയമസഭയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത ഈ ആക്രമണത്തില്‍ പൊലിഞ്ഞത് 36 ജീവനുകളാണ്.
2002 ജനുവരി 20 ന് നടന്ന പൂഞ്ച് കൂട്ടക്കൊലയില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 30 ന് നടന്ന ഒന്നാം രഘുനാഥ് ക്ഷേത്ര ആക്രമണത്തിലും 11 പേര്‍ മരിച്ചു. മെയ് 14 ന് നടന്ന കലുചാക്ക് കൂട്ടക്കൊലയില്‍ 31 പേര്‍ക്കാണ് ജീവന്‍ രക്ഷപ്പെട്ടത്. ജൂലായ് 13 ന് നടന്ന ഖാസിം നഗര്‍ കൂട്ടക്കൊലയില്‍ 25 പേരും ഓഗസ്റ്റ് 6 ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 11 പേരും കൊല്ലപ്പെട്ടു. നവംബര്‍ 24 ന് രഘുനാഥ് ക്ഷേത്രത്തിന് നേര്‍ക്ക് വീണ്ടും ആക്രമണം നടന്നു. 14 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ ലക്ഷര്‍ ഇ ത്വയ്ബ ആയിരുന്നു. 2003 മാര്‍ച്ച് 23 ന് നടന്ന നാദിമാര്‍ഗ്ഗ് കൂട്ടക്കൊലയില്‍ 24 പേരാണ് മരിച്ചത്. ഇതിന് പിറകിലും ലഷ്‌കര്‍ തന്നെ ആയിരുന്നു. 2006 ലെ ദോഡ കൂട്ടക്കൊലയില്‍ ജീവന്‍ വെടിഞ്ഞത് 34 പേരും.
2016 ലെ ഉറി ആക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു പിന്നില്‍. 2019 ലെ പുല്‍വാമ ആക്രമണത്തില്‍ 42 ജവാന്‍മാരുടെ ജീവന്‍ ആണ് നഷ്ടപ്പെട്ടത്. ഇതിന് പിന്നിലും ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു. ഇപ്പോള്‍ നടന്ന പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആണെന്നാണ് സ്ഥിരീകരണം. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ലഷ്‌കര്‍ നിഴല്‍ സംഘടനയാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനിയും ഒരു ഭീകരാക്രമണം ഇല്ലാതാക്കാൻ ലോക രാജ്യങ്ങളും ഇന്ത്യയോടൊപ്പം ചേരേണ്ടതുണ്ട്. ഈ ഭുമി വീണ്ടും സ്വർഗ്ഗമായി മാറുന്നതിനായി നമ്മുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. ഇവിടെ ജീവൻ പൊലിഞ്ഞവർക്ക് നമ്മുക്ക് നൽകാവുന്ന ഏറ്റവും നല്ല പ്രാർത്ഥനയും അതായിരിക്കും