India

നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണില്‍ ഇടമില്ല, തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങള്‍ക്ക് പൂർണ പിന്തുണയെന്ന് സ്റ്റാലിൻ

പഹൽ​ഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തീവ്രവാ​ദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ. നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.