ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതം ഭീകരതയ്ക്ക് വഴങ്ങില്ല. ഈ ക്രൂരമായ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടില്ല. കനത്ത ഹൃദയത്തോടെ, മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു- അമിത് ഷാ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ച അമിത്ഷാ ക്രൂരമായ പ്രവൃത്തി ചെയ്തവരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകി.
അതേസമയം, ജമ്മു കശ്മീർ സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നല്‍കും.