നേവല്‍ ഓഫീസര്‍ വിനയ്ക്ക് നര്‍വാള്‍ യാത്രയാവുകയണ്. ആറ് ദിവസം മുന്‍പ് കല്യാണം കഴിഞ്ഞു. ഭാര്യ ഹിമാന്‍ഷി. നവദമ്പതികളുടെ മധുവിധു ദിവസങ്ങളായിരുന്നു പെട്ടെന്ന് അവസാനിച്ചത്. മിനി സ്വിറ്റസര്‍ലാന്റിലേക്കു പോകുമ്പോള്‍ തങ്ങളെ കാത്തിരിക്കുന്നത്, തീവ്രവാദികളാണെന്ന് അറിഞ്ഞിരുന്നില്ലല്ലോ അവര്‍. വെറും 26 വയസാണ് വിനയ്ക്ക്. ഹരിയാനാ സ്വദേശിയായ വിനയ് ജോലി ചെയ്യുന്നത്, കൊൊച്ചി നേവല്‍ വിംഗിലാണ്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുള്‍ മൂടിപ്പോയിരിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നേവല്‍ വിംഗിന്റെ അന്ത്യോപചാരം അര്‍പ്പിക്കല്‍ ചടങ്ങ് ഹൃദയ ഭേദകമായിരുന്നു. ഹിമാന്‍ഷിയുടെ നിലവിളിയും തേങ്ങലും മാത്രമാണ് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ മുഴങ്ങിക്കേട്ടത്.
ഹിമാന്‍ഷിയുടെ കരച്ചില്‍ കാണുമ്പോള്‍ അതെത്ര വേദനയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ കാശ്മീരിലേക്ക് പോയത്. ഹണിമൂണ്‍ എന്നു തന്നെ പറയാം. സ്വന്തം ഭര്‍ത്താവിനെ കണ്‍മുന്നില്‍ വെച്ചാണ് ഭര്‍ത്താവിനെ ഭീകരര്‍ വെടിവെട്ടു കൊല്ലുന്നത്. വെടിയൊച്ച കേള്‍ക്കുമ്പോള്‍ അത് തന്റെ ഭര്‍ത്താവിനു നേരെയാണ് ഉണ്ടായതെന്നു മനസ്സിലാക്കും മുമ്പ്, എല്ലാം കഴിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നോ, ആരെ വിളിക്കണമെന്നോ അറിയാത്ത അവസ്ഥ.
കഴിഞ്ഞ ദിവസം എന്തു സംഭവിച്ചതെന്നു പറയാന്‍ പോലും ഹിമാന്‍ഷിക്കു കഴിയുന്നില്ല. ഇനിയുള്ള നാളുകളില്‍ ഈ നടുക്കുന്ന ഓര്‍മ്മകളാണ് ഹിമാന്‍ഷിക്കു കൂട്ടായുണ്ടാവുക. എന്നിട്ടും, അവര്‍ സങ്കടം കടിച്ചു പിടിച്ച് തന്റെ ഭര്‍ത്താവിന് അവസാനത്തെ ജയ്ഹിന്ദ് വിളി നല്‍കിയാണ് അന്ത്യാത്ര നല്‍കിയത്. അര്‍ഹിക്കുന്ന യാത്രയയ്പ്പാണ് നല്‍കിയത്. ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷിയെ കാത്തിരുന്നത് തീരാവേദനയാണ്.
വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവര്‍ക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം. ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് നിങ്ങളുടെ മോദിയോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി.
CONTENT HIGH LIGHTS;An emotional farewell that brings tears to my eyes: Himanshi’s tears, her last jai hind to her husband; Heartbreaking scenes at Srinagar airport