India

ഭീകരതക്കെതിരെ സംയുക്ത പ്രസ്‌താവനയുമായി സൗദിയും ഇന്ത്യയും

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സംയുക്ത പ്രസ്‌താവനയുമായി സൗദി കിരീടാവകാശി മുഹമ്മ ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. നിരപരാധികളുടെ ജീവൻ അപഹരിച്ചത് അപലപനീയമാണ്. മനുഷ്യരാശിക്ക് നേരെയുള്ള ഭീഷണിയാണ്. ഈ സാഹചര്യത്തിൽ, എല്ലാ രൂപങ്ങളിലുമുള്ള ഭീകര പ്രവർത്തനങ്ങളെയും ഒരുമിച്ച് നേരിടും. ഭീകര പ്രവർത്തനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഭീകരതയെ ഏതെങ്കിലും പ്രത്യേക മതവുമായോ, സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള ശ്രമവും പാടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സഹകരിക്കും. ഭീകരവാദികൾക്ക് ധനസഹായം നല്കുന്നതിനെ ഒരുമിച്ച് നേരിടും. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാന് സഹകരിക്കും. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ ആയുധങ്ങൾ നൽകുന്നത് തടയേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.