കൊച്ചി: നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) സമ്പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വ്വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) ഭീം പെയ്മെന്‍റ് ആപ്പുകളില്‍ ഭാഗിക ഡെലിഗേഷന്‍ സംവിധാനവുമായുള്ള യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ചു. വിശ്വാസമുള്ള അക്കൗണ്ടുകളിൽ യുപിഐ ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. സമ്പൂര്‍ണ സുതാര്യതയും നിര്‍ണയിച്ചിരിക്കുന്ന രീതിയിലെ നിയന്ത്രണങ്ങളും അടക്കമാണിതു ലഭ്യമാക്കുക.
യുപിഐ അക്കൗണ്ട് ഉടമയായ പ്രാഥമിക ഉപയോക്താവിന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നു പേയ്മെന്‍റ് നടത്താന്‍ സാധിക്കുന്ന വിധത്തില്‍ അഞ്ച് സെക്കണ്ടറി ഉപയോക്താക്കളെ വരെ അംഗീകരിക്കുവാന്‍ യുപിഐ സര്‍ക്കിള്‍ വഴിയൊരുക്കും. സെക്കണ്ടറി ഉപയോക്താക്കളുടെ ഓരോ ഇടപാടുകള്‍ക്കും പുതിയ ഭീം ആപ്പിന്റെ പിന്‍ വഴി അംഗീകാരം നല്‍കണം. സെക്കൻഡറി ഉപയോക്താക്കള്‍ നടത്തുന്ന എല്ലാ ഇടപാടുകളും പ്രാഥമിക ഉപയോക്താവിന് പുതിയ ഭീം ആപ്പില്‍ തല്‍ക്ഷണം വീക്ഷിക്കാനാവും എന്നത് സുതാര്യതയും ലഭ്യമാക്കും.
യുപിഐയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മറ്റുള്ളവരിൽ നിന്ന് പേയ്മെന്‍റ് അഭ്യര്‍ത്ഥിക്കാനാവുന്നതിലൂടെ യുപിഐ സര്‍ക്കിള്‍ എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.