ഇന്ത്യയിൽ ഹോണ്ട ജാസ് എന്ന പേരിൽ വിറ്റഴിക്കപ്പെട്ട കാറായ ഹോണ്ട ഫിറ്റിന് പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നു. പക്ഷേ ചൈനീസ് വിപണിക്കായി തയ്യാറാക്കിയതാണ് ഈ പതിപ്പ്.
പുറത്ത് വന്ന ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ, 2025 ഹോണ്ട ജാസ് -ഫിറ്റിന് വളരെ ബോൾഡ് ഫ്രണ്ട് പ്രൊഫൈൽ നൽകിയിട്ടുണ്ട്. ഇതിന് നേർത്ത ഹെഡ്‌ലൈറ്റുകളും പുതിയ ആംഗിൾ ബമ്പർ ഡിസൈനും ഉണ്ടായിരിക്കും. ഇതിന് ഡ്യുവൽ-ടോൺ ഓആർവിഎമ്മുകളും ബ്ലാക്ക്-ഔട്ട് ബി-പില്ലറുകളും ഉണ്ട്. ‘റേസിംഗ് ഡിഫ്യൂസർ’ പോലുള്ള ഒരു പ്ലാസ്റ്റിക് ആഡ്-ഓൺ അതിന്റെ പിൻഭാഗത്ത് ചെയ്തിട്ടുണ്ട്. എങ്കിലും ടെയിൽലൈറ്റുകൾ മുമ്പത്തെപ്പോലെ തന്നെയാണ്.ഇന്റീരിയറിന്‍റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഇതിന് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഡിജിറ്റൽ ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എസി വെന്റുകൾ എന്നിവയും ഈ കാറിൽ നൽകിയിട്ടുണ്ട്. ഇതിന് പ്രീമിയം ഡ്യുവൽ-ടോൺ ലെതർ ഫിനിഷുണ്ട്. ഇതിനുപുറമെ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇൻബിൽറ്റ് നാവിഗേഷൻ എന്നിവ ലഭ്യമാണ്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും വൈവിധ്യമാർന്ന സീറ്റിംഗ് സജ്ജീകരണവും ഇതിൽ ലഭിക്കും.
ഈ കാറിലെ സുരക്ഷാ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഹോണ്ട സെൻസിംഗ് സ്യൂട്ടിന് കീഴിൽ നിരവധി സ്മാർട്ട് സുരക്ഷാ സവിശേഷതകൾ ഇതിൽ ലഭ്യമാകും . ലെയിൻ ഡിപ്പാർച്ചർ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് സവിശേഷതകൾ എന്നിവ ഇതിലുണ്ട്. പുതിയ ജാസിന് 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് 120 bhp കരുത്തും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സുഖകരവും സുഗമവുമായ ഡ്രൈവിംഗിന് പേരുകേട്ട ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.