രാജ്യത്തെ നടുക്കിയ ഭീകരാക്രമണമാണ് ഇന്നലെ കാശ്മീരിലുണ്ടായത്. ഇതിനിടെയാണ് സ്വന്തം ജീവൻ പണയം വെച്ച് വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരികളെ കുരിതപ്പുറത്ത് എത്തിക്കുന്ന ജോലിയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ ചെയ്തുവന്നിരുന്നത്. ഇങ്ങനെ കുതിരപ്പുറത്ത് പഹൽഗാമിൽ വിനോദസഞ്ചാരികളുമായി പോകവേയാണ് ഭീകരർ ആക്രമണം നടത്തിയത്.
കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിക്ക് നേരെ തോക്ക് ചൂണ്ടിക്കൊലപ്പെടുത്താനെത്തിയ ഭീകരനിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് തിരിച്ചടിക്ക് ഒരുങ്ങവേയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് നേരെയും ഭീകരർ നിറയൊഴിക്കുന്നത്. മുസ്ലിങ്ങളല്ലാത്താവരെ തിരഞ്ഞുപിടിച്ച് ഭീകരർ വെടിവെച്ച് കൊല്ലുന്നതിനിടെയാണ് തന്റെ കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിയെ രക്ഷിക്കാൻ സയ്യിദ് ആദിൽ ഹുസൈൻ ഷാ ശ്രമം നടത്തിയത്. ആക്രണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശവാസി സയ്യിദ് ആദിൽ ഹുസൈൻ ഷായാണ്. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു യി സയ്യിദ് ആദിൽ ഹുസൈൻ ഷാ.
വലിയൊരാൾക്കൂട്ടം അവിടെയുണ്ടായിരുന്നുവെങ്കിലും ഭീകരരോട് ഏറ്റുമുട്ടാൻ ധീരത കാണിച്ചതും ഹുസൈൻ ഷാ മാത്രമായിരുന്നു. “എന്റെ മകൻ ഇന്നലെ പഹൽഗാമിൽ ജോലിക്ക് പോയിരുന്നു, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾ അവനെ വിളിച്ചു, പക്ഷേ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, വൈകുന്നേരം 4.40 ന്, അവന്റെ ഫോൺ ഓണായി, പക്ഷേ ആരും മറുപടി നൽകിയില്ല. ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അയാൾക്ക് വെടിയേറ്റതായി ഞങ്ങൾ അറിഞ്ഞത്. ഉത്തരവാദികളായവർ ആരായാലും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും” എന്നാണ് അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞത്.
STORY HIGHLIGHTS : Pahalgam Ponywallah Bravely Tried To Snatch Terrorist’s Rifle, Was Shot Dead