World

ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം; 10 മരണം | Israeli attack on school in Gaza; 10 dead

ഗാസ: വടക്കൻ ഗാസയിലെ ടുഫയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ജനുവരിയിലെ വെടിനിർത്തലിനുശേഷം പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. നഗരത്തിലെ ഡുറയിൽ കുട്ടികളുടെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ തീവ്രപരിചരണ വിഭാഗവും സോളർ പ്ലാന്റും തകർന്നു. വൈദ്യുതി നിലച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം തകരാറിലായി.