ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ പ്രകോപന പ്രസ്താവനയുമായി പാക് ഐടി മന്ത്രി അസ്മ സയ്യിദ് ബുഖാരി രംഗത്തെത്തി. അഭിനന്ദന്‍ വര്‍ധമാന്‍ സംഭവം ഓര്‍മിപ്പിച്ച് മന്ത്രി അസ്മ സയ്യിദ് ബുഖാരി. അന്ന് അഭിനന്ദിനെ ചായ കൊടുത്ത് പറഞ്ഞുവിട്ടു. ഇനിയത് ഉണ്ടാകില്ല. ഇന്ത്യയില്‍ നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ തയ്യാറെന്നും മന്ത്രി പറഞ്ഞു.