ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ ബീഫ് കറി വെച്ചാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ബീഫ് 1കിലോ
- സവാള 4മീഡിയം
- തക്കാളി 1
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2ടേബിള്‍ സ്പൂണ്‍
- ഉപ്പ് പാകത്തിന്
- മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
- ഗരം മസാല അര ടീസ്പൂണ്‍
- മല്ലി പൊടി 2ടേബിള്‍ സ്പൂണ്‍
- മുളക് പൊടി 1ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി 1ടീസ്പൂണ്‍
- കറിവേപ്പില 2തണ്ട്
- വെളിച്ചെണ്ണ 4ടേബിള്‍ സ്പൂണ്‍
- ചെറിയ ഉള്ളി 10എണ്ണം അരിഞ്ഞത് താളിക്കാന്‍
- വറ്റല്‍ മുളക് 4എണ്ണം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തി ആക്കിയ ബീഫിലേക്ക് സവാള തക്കാളി ബാക്കി ഉള്ള എല്ലാ മസാലകളും വെളിച്ചെണ്ണയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി കുഴക്കുക, അതിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ചേര്‍ത്ത് ലോ ഫ്ളൈമില്‍ കുക്കറില്‍ 7വിസില്‍ അടിക്കുക, പിന്നീട് ഒരു ചീന ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളിയും വറ്റല്‍ മുളകും കൂടെ മൂപ്പിചച്ച് വെന്ത ബീഫിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.