ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന്, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, അയൽരാജ്യവുമായുള്ള ബന്ധം തരംതാഴ്ത്തൽ തുടങ്ങിയ പ്രധാന നയതന്ത്ര ആക്രമണങ്ങളാണ് ഇന്ത്യ പാക്കിസ്ഥാന് നേരെ എടുത്തിരിക്കുന്നത്. തീവ്രവാദത്തെ രഹസ്യമായി പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് ഇത് വലിയൊരു തിരിച്ചടി തന്നെയാണ്. ഇന്നലെ നടന്ന യോഗത്തിൽ ഇന്ത്യയെടുത്ത സുപ്രധാന തീരുമാങ്ങളാണിവ.
1960-ൽ മധ്യസ്ഥത വഹിച്ച ഒരു പ്രധാന ജല പങ്കിടൽ കരാറായ സിന്ധു നദീജല ഉടമ്പടി, അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ വിശ്വസനീയമായും തിരിച്ചെടുക്കാനാവാത്ത വിധം ഉപേക്ഷിക്കുന്നതുവരെ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ മരവിപ്പിക്കപ്പെടും.
സംയോജിത അട്ടാരി-വാഗ ചെക്ക്‌പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. സാധുവായ അംഗീകാരത്തോടെ കടന്നുപോയവർക്ക് 2025 മെയ് 1 ന് മുമ്പ് ആ വഴി തിരികെ വരാം.
സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. പാകിസ്ഥാൻ പൗരന്മാർക്ക് മുമ്പ് നൽകിയിട്ടുള്ള ഏതൊരു SPES വിസയും റദ്ദാക്കപ്പെട്ടതായി കണക്കാക്കുന്നു. SPES വിസയിൽ നിലവിൽ ഇന്ത്യയിലുള്ള ഏതൊരു പാകിസ്ഥാൻ പൗരനും ഇന്ത്യ വിടാൻ 48 മണിക്കൂർ സമയമുണ്ട്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പിൻവലിക്കും. അതുപോലെ, ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെയും പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു . അവർക്ക് ഇന്ത്യ വിടാൻ ഒരു ആഴ്ച സമയമുണ്ട്.
അതത് ഹൈക്കമ്മീഷനുകളുടെ ആകെ അംഗബലം 30 ആയി കുറയ്ക്കും
എന്നാൽ ഇന്ത്യയുടെ ഈ തിരുമാനങ്ങൾ അയൽരാജ്യത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിന് തെളിവാണ് ഇന്ത്യയ്ക്കെതിരെ പ്രകോപന പ്രംസഗവുമായി പാക് മന്ത്രി അസ്മ ബൊഖാരി രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ രാജ്യം പൂർണ്ണമായും തയ്യാറാണെന്നാണ് പാകിസ്ഥാനിലെ പഞ്ചാബ് സർക്കാരിലെ മന്ത്രി അസ്മ ബൊഖാരി പറഞ്ഞത്. ഇന്ത്യ നടത്തുന്ന ഏതൊരു സാഹസികതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറയുന്നുണ്ട്.സ്വന്തം രാജ്യത്തിന്റെ ഭീകര പ്രവർത്തനങ്ങൽക്ക് നേരെ ശബ്ദിക്കാൻ കഴിവില്ലാത്തവരാണ് ഈ മന്ത്രിമാർ എന്നും ഓർക്കേണ്ടതുണ്ട്.
അഭിനന്ദൻ വർദ്ധമാൻ സംഭവത്തെ ഓർമിപ്പിച്ചുള്ള പരാമർശവും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അന്ന് അഭിനന്ദനെ ചായ കൊടുത്തു വിട്ടു ഇനി അത് ഉണ്ടാകില്ലെന്നാണ് ഭീഷണി.വാക്കുകൾ ഇങ്ങനെ “ഇടയ്ക്കിടെ ഒരു അതിഥി വരുന്നത് സഹിക്കാവുന്നതാണ്. എന്നാൽ അതിഥികൾ ഇടയ്ക്കിടെ വന്നാൽ, പാകിസ്ഥാൻ സൈന്യത്തിനും, അവിടുത്തെ ജനങ്ങൾക്കും, സർക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം,”
ഇപ്പോൾ നടക്കുന്നത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള, ഇന്ത്യ മുമ്പ് നടത്തിയതുപോലെയുള്ള മറ്റൊരു ഭീരുത്വ ശ്രമമാണെന്ന് അസ്മ ബൊഖാരി ആരോപിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കവും ഗുരുതരമായ തെറ്റായിരിക്കുമെന്നും പ്രതിരോധിക്കാൻ തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ബൊഖാരി പറഞ്ഞു. വിസ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നയതന്ത്രനിയന്ത്രണങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
എന്നാൽ ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. പുറമേ നിന്നുള്ള വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുമ്പോഴോ കനത്ത തീവ്രവാദ ആക്രമണമുണ്ടാകുമ്പോഴോ മാത്രമാണ് പാകിസ്താന്‍ ദേശീയ സുരക്ഷാ സമിതി ഇത്തരത്തിൽ അടിയന്തരയോഗം ചേരുന്നത്.പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് , ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്നാണ് പാക്കിസ്ഥാന്റെ ചോദ്യം.മാത്രമല്ല പാക്കിസ്ഥാനാണ് ഭീകരവാദത്തിൻ്റെ വലിയ ഇരകളിൽ ഒന്നെന്നും ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാകിസ്ഥാൻ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാൻ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.ജമ്മു കശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്.അതേസമയം ഭീകരർക്കായുള്ള തെരച്ചിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന റോഡുകളിലെല്ലാം ഇന്നും പരിശോധന ശക്തമായി തുടരും. പഹൽഗാമിലേക്ക് അടക്കം കർശന ഗതാഗത നിയന്ത്രണങ്ങൾ തുടരുന്നുണ്ട്.
പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭീകരാക്രമണമുണ്ടായത്.പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ കൊടുംഭീകരന്‍ സൈഫുളള കസൂരിയാണ് പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം.