Food

ഇനി ബീഫ് വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തോളൂ… | Beef Kondattam

ഇനി ബീഫ് വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തോളൂ… അടിപൊളി സ്വാദിൽ തയ്യാറാക്കാവുന്ന ബീഫ് കൊണ്ടാട്ടം റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ബീഫ് – 500
  • ഉള്ളി – 1
  • വിനാഗിരി – 1സ്പൂണ്‍
  • മുട്ട – 1
  • മല്ലി – 1/2
  • മഞ്ഞള്‍ പൊടി – 1/2
  • കുരുമുളക് – 1/2
  • മൈദ – 1/2
  • കോണ്‍ ഫ്ലോര്‍ – ½
  • വറ്റല്‍ മുളക് – 4
  • കറിവേപ്പില
  • ഇഞ്ചി, വെളുത്തുള്ളി
  • തേങ്ങ കൊത്ത്
  • അണ്ടിപരിപ്പ് – 4
  • ടൊമാറ്റോ സോസ് – 3 സ്പൂണ്‍

തയ്യാറാകുന്ന വിധം

500 ഗ്രാം ബീഫ് നല്ല രീതിയില്‍ ചെറുതായി മുറിച്ചതിലേയ്ക് ഒരു സ്പൂണ്‍ മഞ്ഞള്‍ പോടി, ഉപ്പ്, വിനാഗിരി, കുറച്ച് വെള്ളം എന്നിവച്ചേര്‍ത്തു മൂടിവെച്ചു വേവിച്ചെടുകാം. വേവുച്ചെടുത്ത ബീഫിലേയ്ക് ഒരു മുട്ട ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് 1 സ്പൂണ്‍ മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മൈദപൊടി, കോണ്‍ഫ്ലോര്‍പൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഈ മസാലയൊക്കെ ബീഫിലേയ്ക് പിടിക്കാന്‍ വേണ്ടി ഒരു അരമണിക്കൂര്‍ മാറ്റിവെക്കുക.

അതിന് ശേഷം തിളച്ച എണ്ണയിലേക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. ഇനി മറ്റൊരു പാനില്‍ കുറച്ച് വെളിച്ചെണ്ണ അത് ചൂടായിക്കഴിഞ്ഞാല്‍ ഇതിലേയ്ക് 4 വറ്റല്‍ മുളക് ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം. വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, കുറച്ച് തേയങ്ങ കൊത്തും, അണ്ടിപരിപ്പും ഒരു സവാളയുടെ പകുതിയും കൂടെ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക് ഒരുസ്പൂണ്‍ മുളക്പൊടി, 3സ്പൂണ്‍ ടൊമാറ്റോ സോസ് ചേര്‍ക്കാം. ഇനി ഇതിലേയ്ക് ½ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇനി അതിലേക് നേരത്തെ തയ്യാറാക്കിയ ബീഫ് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. നല്ല കിടടിലന്‍ ബീഫ് കൊണ്ടാട്ടം തയ്യാര്‍.