Kerala

ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പി വി അൻവർ

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വറിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അന്‍വര്‍ അനുമതി തേടി.

ടിഎംസിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഇന്ന് കൂടിക്കാഴ്ച നടത്താനാണ് പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ അനുമതി തേടിയത്.

എന്നാല്‍ മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇവര്‍ കൂടിക്കഴ്ചയ്ക്ക് അനുമതി നല്‍കിയില്ല.

Latest News