വണ്ണം കുറഞ്ഞെങ്കിലും വയർ അതുപോലെയിരിക്കും മിക്കവർക്കുമുള്ള പ്രശ്നമാണിത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൊഴുപ്പ് കുറയുമ്പോഴും വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ അവർക്ക് ബുദ്ധിമുട്ടാകുന്നു.
1. കോർട്ടിസോളിന്റെ ഉയർന്ന അളവ്
സമ്മർദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ കൊഴുപ്പ്, പ്രത്യേകിച്ച് വയറിനു ചുറ്റും അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. അതിനാൽ ശരീര ഭാരം കുറയ്ക്കാനായി ഭക്ഷണം കുറച്ച് കഴിച്ചാലും, സമ്മർദം ഉണ്ടെങ്കിൽ വയർ ചാടുന്നത് തടയാനാവില്ല.
2. സ്ട്രെങ്ത് അല്ലെങ്കിൽ കോർ വ്യായാമങ്ങളോ ചെയ്യുന്നില്ല
ലിഫ്റ്റിങ് വെയ്റ്റോ അല്ലെങ്കിൽ കോർ വർക്കൗട്ടുകൾ ചെയ്യുകയോ ചെയ്യാതെ കാർഡിയോ മാത്രം ചെയ്തിട്ട് കാര്യമില്ല. നിങ്ങളുടെ ശരീര ഭാരം കുറഞ്ഞേക്കാം, പക്ഷേ വയറിലെ കൊഴുപ്പ് കുറയില്ല.
3. ഭക്ഷണകാര്യത്തിൽ നിയന്ത്രണമില്ല
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആഴ്ചയിൽ ഒരിക്കൽ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, നിരന്തരം ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ കൊഴുപ്പ്, പ്രത്യേകിച്ച് വയറിനു ചുറ്റും അടിഞ്ഞു കൂടുന്നതിന് കാരണമാകും.
4. ഉറക്കക്കുറവ് അല്ലെങ്കിൽ വിശ്രമമില്ല
ആവശ്യത്തിന് നല്ല ഉറക്കം ലഭിക്കാത്തപ്പോൾ ഹോർമോണുകൾ താറുമാറാകും, ആസക്തി വർധിക്കും, ഉപാപചയപ്രവർത്തനം മന്ദഗതിയിലാകും. എത്ര കഠിനാധ്വാനം ചെയ്താലും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ബുദ്ധിമുട്ടാകും.
5. നിങ്ങൾക്ക് ക്ഷമയില്ല
സാധാരണയായി വയറിലെ കൊഴുപ്പ് അവസാനം മാത്രമേ കുറയൂ. അതിനാൽ പലരും ശരീര ഭാരം കുറയ്ക്കുന്നത് വേഗം ഉപേക്ഷിക്കും. വണ്ണം കുറയ്ക്കാൻ നിങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുന്നുണ്ടാകാം, പക്ഷേ വളരെ നേരത്തെ നിർത്തിയാൽ ഫലം കാണില്ല. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സമയവും സ്ഥിരതയും ക്ഷമയും ആവശ്യമാണ്.