Food

ഒരു അടാർ നെയ്മീൻ കറിയുടെ റെസിപ്പി നോക്കിയാലോ?

മീൻ കറി വയ്ക്കുമ്പോൾ ഇനി ഇതുപോലെ വെച്ചോളൂ.. നല്ല അടാർ രുചിയിൽ തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി നോക്കാം. അതും നെയ്മീൻ വെച്ചുള്ള മീൻ കറിയുടെ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • നെയ്മീന്‍ – അരക്കിലോ
  • കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
  • മുളക് പൊടി – ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
  • കുടം പുളി – ഒരു മൂന്ന് കഷ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി – 6 അല്ലി
  • ചെറിയ ഉള്ളി – 10 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • ഉലുവ – അര ടേബിള്‍ സ്പൂണ്‍
  • കടുക്-1ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തില്‍ കുടംപുളിയിട്ടു വയ്ക്കുക.ശേഷം മണ്‍ചട്ടിയില്‍ 3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ അതില്‍ കടുകും ഉലുവയും ഇടുക. ഇതു പൊട്ടിക്കഴിഞ്ഞാല്‍ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക. ബ്രൗണ്‍ കളര്‍ അയാല്‍ അതില്‍ മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും ഇട്ടിളക്കുക. ഇതു ചെറു തീയില്‍ വയ്ക്കുക. ഇതിലേയ്ക്ക് പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേര്‍ക്കുക. നന്നായി ഇളക്കിയതിനു ശേഷം തിളക്കാന്‍ അനുവദിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും മീന്‍ കഷ്ണവും ഇടുക. തീ കുറച്ചു വേകാന്‍ വയ്ക്കുക (10-15 മിനിറ്റ് ). വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടന്‍ മീന്‍ കറി തയ്യാര്‍.