ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഉധംപൂരിലെ ബസന്ത്ഹട്ട് ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വീരമൃത്യു വരുകയായിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ സംയുക്ത സേന നടത്തുന്ന വ്യാപക തിരച്ചിൽ തുടരുകയാണ്.
സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.