Tech

ഇനി ഒരുത്തന്റെയും സഹായം വേണ്ട!! റീലുകൾ എഡിറ്റ് ചെയ്യാൻ പുതിയ ആപ്പുമായി ഇൻസ്റ്റഗ്രാം | Instagram new App

എഡിറ്റ്‌സ് ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ പങ്കിടാനും സാധിക്കും

ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനിന്ന് എല്ലാവർക്കും ഇഷ്ടമാണ്. മറ്റ് പല ആപ്പുകൾ ഉപയോ​ഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് റീലായി ഇൻസ്റ്റായിൽ പങ്കുവെക്കുന്നത്. എന്നാൽ ഇനി ആ പ്രയാസം നേരിടേണ്ട എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇൻസ്റ്റാ​ഗ്രാമിന്റെ പുതിയ വീഡിയോ എഡിറ്റിം​ഗ് ആപ്പാണ് ഇപ്പോൾ വരുന്നത്. വീഡിയോ എഡിറ്റ് ചെയ്ത് ബാക്ക് ​ഗ്രൗണ്ട് മ്യൂസിക്കും ചേർത്ത് ഇനി സിംമ്പിളായി ഷെയർ ചെയ്യാൻ സാധിക്കും. എഡിറ്റ്‌സ് എന്നാണ് ഈ ആപ്പിന്റെ പേര്.  ക്ലിപ്പ്-ലെവൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പ്രോ-ഗ്രേഡ് സവിശേഷതകൾ ആപ്പിന്റെ പ്രത്യേകതയാണ്. ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ എന്നിവയും ഈ ആപ്പിലുണ്ട്.

എഡിറ്റ്‌സ് ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ പങ്കിടാനും സാധിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അപ്പ് നിർദ്ദേശിക്കും. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.

ക്ലിപ്പുകൾ ട്രിം ചെയ്യുന്നതിനും, വോളിയം ക്രമീകരിക്കുന്നതിനും, വീഡിയോയുടെ വേഗത മാറ്റുന്നതിനുമുള്ള ഓപ്ഷനുകൾ പുതിയ ആപ്പിൽ ലഭ്യമാണ്. വീഡിയോകളുടെ കളർ ഗ്രേഡിങും ഇൻസ്റ്റാഗ്രാമിന്റെ സ്വന്തം പ്രീസെറ്റുകൾ ഉൾപ്പെടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്. വീഡിയോയിൽ നിന്ന് ഓഡിയോ ക്ലിപ്പുകൾ എക്സ്ട്രാക്റ്റുചെയ്യാനും ആവശ്യാനുസരണം അവ എഡിറ്റുചെയ്യാനോ ഒഴിവാക്കാനോ സാധിക്കും. ഇതിന് പുറമെ മെറ്റ എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഇതിലൂടെ മാസ്‌കിങ് അടക്കമുള്ള എഡിറ്റിങ് സങ്കീർണതകളെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.

എഡിറ്റ്‌സ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് വീഡിയോ ചിത്രീകരിക്കാൻ കഴിയും, വ്യത്യസ്ത ഫോക്കൽ ലെങ്ത്, വിവിധ ഫ്രെയിം റേറ്റുകൾ, റെസല്യൂഷനുകൾ എന്നിവയിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിനുണ്ട്. ഇതിന് പുറമെ ആപ്പുമായി കണക്ട് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ റീച്ച്, റീൽ വ്യൂസ്, നെറ്റ് ഫോളോവേഴ്സ്, ലൈക്കുകൾ, കമന്റുകൾ എന്നിവയുടെ വിശദാംശങ്ങളും എഡിറ്റ്‌സ് എന്ന ആപ്പിൽ നിന്ന് ലഭിക്കുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും എഡിറ്റ്‌സ് ലഭ്യമാണ്.

content highlight: Instagram new App