പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നും ഇല്ല എന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. ഇന്ത്യയുടെ പ്രതികരണം പക്വത ഇല്ലാത്തതെന്നും ഇന്ത്യ അനാവശ്യ ഹൈപ്പ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിലൂടെയാണ് ഇഷാഖ് ദറിന്റെ വിമർശനം. ഇന്ത്യയുടെ സമീപനത്തെ അപക്വവും തിടുക്കത്തിലുള്ളതുമാണെന്ന് ഇഷാഖ് ദാർ വിമർശിച്ചു.
ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ല. അവർ പ്രതികരണത്തിൽ ഒരു പക്വതയും കാണിച്ചിട്ടില്ല. ഇത് ഗൗരവമില്ലാത്ത സമീപനമാണ്. സംഭവത്തിന് തൊട്ടുപിന്നാലെ അവർ ഹൈപ്പ് സൃഷ്ടിക്കാൻ തുടങ്ങി- അദ്ദേഹം പറഞ്ഞു.
അതേസമയം മിസൈൽ പരീക്ഷണം നടത്താൻ പാക്കിസ്ഥാൻ. ഏപ്രിൽ 24, 25 തീയതികളിൽ കറാച്ചി തീരത്തിന് സമീപം തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഉപരിതല-മിസൈൽ പരീക്ഷണം നടത്താൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ, പാക്കിസ്ഥാൻ്റെ ഈ നീക്കം ഇന്ത്യൻ പ്രതിരോധ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.