വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ എന്ത് സ്പെഷ്യൽ ഉണ്ടാക്കുമെന്ന കൺഫ്യൂഷനിൽ ആണോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കന്‍ പക്കോടയുടെ റെസിപ്പി നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
തയാറാക്കുന്ന വിധം
പാത്രത്തില്‍ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എടുത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ചിക്കന്‍ അരിഞ്ഞത് യോജിപ്പിച്ച് ഉപ്പും ചേര്‍ത്ത് വയ്ക്കുക. വേറൊരു പാത്രത്തില്‍ കടലമാവ്, അരിപ്പൊടി, കോണ്‍ഫ്‌ലോര്‍, ഉപ്പ്, മുളകുപൊടി, ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ചു ആവശ്യത്തിന് വെള്ളമൊഴിച്ചു കലക്കുക. ഈ മിശ്രിതം ചിക്കനില്‍ ഒഴിച്ചു രണ്ടുംകൂടി ശരിക്കും യോജിപ്പിച്ചു ക്രിസ്പിയായി വറുത്തെടുക്കുക. ചായയ്‌ക്കൊപ്പവും ചോറിനൊപ്പവും മികച്ച ഒരു കോംപിനേഷന്‍ ആയിരിക്കും ഈ സ്‌നാക്ക്. വെറുതെ ഇരുന്ന് കഴിക്കാന്‍ ഇതിലും ബെസ്റ്റ് ഒരു സ്‌നാക്ക് വേറെ ഇല്ലെന്ന് തന്നെ പറയാം.