Food

വിരുന്നുകാർക്ക് വിളമ്പാൻ ഒരു കിടിലൻ ബീഫ് ഡ്രൈ ഫ്രൈ | Beef dry fry

വീട്ടിൽ വരുന്ന വിരുന്നുകാർക്ക് വിളമ്പാൻ ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • എല്ലില്ലാത്ത 500ഗ്രാം ബീഫ് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 75%വേവിച്ചു നീളത്തില്‍ അരിഞ്ഞെടുക്കുക
  • മുളക് പൊടി ഒന്നര ടേബിള്‍ സ്പൂണ്‍
  • കോണ്‍ഫ്‌ലര്‍ 1ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
  • കോഴിമുട്ട 1
  • ഗരം മസാല കാല്‍ ടീ സ്പൂണ്‍
  • ഉപ്പ് പാകത്തിന്
  • കുരുമുളക് പൊടി 1ടീ സ്പൂണ്‍
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിള്‍ സ്പൂണ്‍ നിറയെ
  • വിനാഗിരി 4ടേബിള്‍ സ്പൂണ്‍
  • വെള്ളം വേണമെങ്കില്‍ ബീഫ് വെന്ത വെള്ളം ചേര്‍ക്കുക

തയ്യാറാക്കുന്ന വിധം

എല്ലാം കൂടി നന്നായി പേസ്റ്റ് പരുവത്തില്‍ ആക്കി, വേവിച്ചു അരിഞ്ഞു വെച്ച ബീഫ് ഇതിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു മണിക്കൂര്‍ വെക്കുക, പിന്നീട് വെളിച്ചെണ്ണയില്‍ പൊരിച്ചു കോരുക, അവസാനം 2 തണ്ട് കറിവേപ്പിലയും 4 പച്ചമുളക് നടുകെ പൊളിച്ചതും വെളിച്ചെണ്ണയില്‍ വറുത്ത് കോരി ബീഫിലേക്ക് ചേര്‍ത്ത് കൊടുക്കുക.