World

യുക്രെയ്നിൽ റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു

യുക്രെനിയൻ തലസ്ഥാനത്ത് ബുധനാഴ്ച രാത്രി റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ആറ് കുട്ടികൾ ഉൾപ്പെടെ 63 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും യുക്രെനിയൻ അധികൃതർ അറിയിച്ചു.

റഷ്യ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് കീവ് ആക്രമിച്ചതായി കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ അവരുടെ ടെലിഗ്രാം ചാനലിൽ അറിയിച്ചു. കുറഞ്ഞത് 42 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവീസും അറിയിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ആക്രമണത്തെ തുടർന്ന് നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നഗര സൈനിക ഭരണ മേധാവി തൈമൂർ തകചെങ്കോ പറഞ്ഞു.