പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക് എംബസിയിലേക്ക് കേക്കുമായി ഒരാൾ എത്തി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ കേക്ക് കൊണ്ടുവന്ന യുവാവ് തയ്യാറായില്ല. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടർന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
മാധ്യമങ്ങൾ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം കേക്ക് അകത്തേക്ക് കൊണ്ടുപോകുന്ന അവസരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. “എന്തിനുവേണ്ടിയാണ് ഈ ആഘോഷം?” എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ കെട്ടിടത്തിലേക്ക് കേക്ക് കൊണ്ടുപോകുന്നതായി വന്ന ആൾ മറുപടി നൽകിയില്ല.
നിലവിൽ എംബസിക്കു മുന്നിൽ വൻ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പഹൽഗാം ആക്രമണത്തിനുശേഷം, ഇന്ത്യൻ സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന് പിന്നാലെയാണിപ്പോൾ പാക് എംബസിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കേക്കിന്റെ കാര്യത്തിൽ വൻ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.