Kerala

മതത്തിന് ഭീകരണാക്രമണവുമായി ഒരു ബന്ധവുമില്ലെന്ന് എം എ ബേബി

മതത്തിന് ഭീകരണാക്രമണവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും എം എം ബേബി വ്യക്തമാക്കി.

ആക്രമണം ഉണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി. അയാളെയും ഭീകരർ കൊലപ്പെടുത്തി. മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസ്സിനെ എതിർക്കണമെന്നും കേന്ദ്ര ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

സിപിഐഎമ്മിൻ്റെ സ്വാധീനം ഇനിയും വർധിപ്പിക്കാൻ താൻ പ്രവർത്തിക്കുമെന്നും ബേബി പറഞ്ഞു. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിൽ എ പത്മകുമാർ വിഷയം വന്നിട്ടില്ല. ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന ആശങ്ക ഉളളവരാണ് മുഖ്യമന്ത്രിക്കെതിരെ ചില ആഖ്യാനങ്ങൾ നടത്തുന്നത്. എക്സാലോജിക് പണമിടപാട് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തട്ടെ എന്നും സിപിഐഎമ്മിന് ഒരു അങ്കലാപ്പുമില്ല എന്നും ബേബി പറഞ്ഞു.

പുതിയ വഖഫ് നിയമത്തെപ്പറ്റിയും എം എ ബേബി സംസാരിച്ചു. വിഷയം ഇപ്പോൾ കോടതിയുടെ പരഗണനയിലാണ്. നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ ആ മതത്തിൻ്റെ പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും ബേബി പറഞ്ഞു. ഭരണഘടനയുടേയും കോടതിയുടേയും അധികാരങ്ങൾക്ക് മുകളിലാണ് ജനങ്ങളുടെ അധികാരമെന്നും സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ്സിന് ഒരു പങ്കുമില്ല എന്നും ബേബി കൂട്ടിച്ചേർത്തു.

Latest News