Tech

പുതിയ എഐ പിസികൾ അവതരിപ്പിച്ച് എച്ച്പി

കൊച്ചി: പുതുതലമുറ എഐ പിസികളുടെ ശ്രേണി എച്ച്പി പുറത്തിറക്കി. വലിയ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, റീട്ടെയിൽ ഉപഭോക്താക്കൾ എന്നിവർക്കായാണ് എച്ച്പി എലൈറ്റ്ബുക്ക്, എച്ച്പി പ്രോബുക്ക്, എച്ച്പി ഓമ്‌നിബുക്ക് ശ്രേണികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്റൽ കോർ അൾട്രാ 200 വി സീരീസ്, എഎംഡി റൈസൺ എഐ 300 സീരീസ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്‌സ്, എക്‌സ് എലൈറ്റ്, എക്‌സ് പ്ലസ്, എന്നീ പ്രോസസ്സറുകളാണ് ഈ ശ്രേണിയിലുപയോഗിച്ചിരിക്കുന്നത്.

എച്ച്പി എഐ കമ്പാനിയൻ, പോളി ക്യാമറ പ്രോ ഫീച്ചറുകൾ, പോളി ഓഡിയോയിലൂടെയുള്ള ഓഡിയോ ട്യൂണിംഗ്, മൈ എച്ച്പി പ്ലാറ്റ്‌ഫോം എന്നിങ്ങനെയുള്ള മികച്ച എഐ ഫീച്ചറുകൾ പുതിയ ശ്രേണിയുടെ പ്രത്യേകതകളാണ്. വിഷ്വൽ ഹാക്കിംഗ് തടയാനും സെൻസിറ്റീവ് ഡാറ്റ സ്വകാര്യമായി സൂക്ഷിക്കാനും ഇവയിലെ സുരക്ഷാ ഫിച്ചറുകൾ സഹായിക്കും.

കൂടാതെ ദീർഘമായ ബാറ്ററി ലൈഫ്, തടസ്സമില്ലാത്ത മൾട്ടിടാസ്‌കിംഗ് എന്നിവയും പുതിയ എച്ച്പി എഐ പിസി ശ്രേണി വാഗ്ദാനം നൽകുന്നുണ്ട്.

എച്ച് പി എലൈറ്റ്ബുക്ക് 8 ജി1 ഐക്ക് 1,46,622 രൂപയാണ് പ്രാരംഭ വില, എലൈറ്റ്ബുക്ക് 6 ജി1 ക്യൂവിന് 87,440 രൂപയും പ്രോ ബുക്ക് 4 ജി1 ക്യൂവിന് 77,200 രൂപയുമാണ് പ്രാരംഭ വിലകൾ. ഇവ എച്ച്പി ഓൺലൈൻ സ്റ്റോറിൽ നിന്നും ഓർഡർ ചെയ്യാവുന്നതാണ്.

എച്ച് പി ഓമ്‌നിബുക്ക് അൾട്രാ 14ന് 186,499 രൂപയും, ഒമ്‌നിബുക്ക് എക്‌സ്ഫ്‌ളിപ്പ് 14ന് 114,999 രൂപയും, ഒമ്‌നിബുക്ക് 7 എയ്‌റോ 13ന് 87,499 രൂപയും ഒമ്‌നിബുക്ക് 5 16ന് 78,999 രൂപയുമാണ് പ്രാരംഭ വിലകൾ. ഇവ എച്ച്പി വേൾഡ് സ്റ്റോറിലും ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്. എച്ച് പി എലൈറ്റ്ബുക്ക് 8 ജി1 എ, 6 ജി1 എ എന്നിവ എച്ച്പി ഓൺലൈൻ സ്റ്റോറിൽ ഉടൻ ലഭ്യമാകും.