കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, അക്ഷയ തൃതീയോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. ഓഫറുകളുടെ ഭാഗമായി 75,000 രൂപയോ അതിനു മുകളിലോ വില വരുന്ന ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 500 മില്ലിഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണബാര്‍ സൗജന്യമായി ലഭിക്കും. 1,50,000 രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണബാറോ ലക്ഷ്മീ പ്രതിമയോ സൗജന്യമായി ലഭിക്കും. ഏപ്രില്‍ 19 മുതല്‍ മെയ് 1 വരെയാണ് ഓഫറുകളുടെ കാലാവധി.
ഏപ്രില്‍ 30-ന് ജോയ്ആലുക്കാസ് ഷോറൂമില്‍ നിന്ന് 75,000 രൂപയ്‌ക്കോ അതിനു മുകളിലോ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 മില്ലിഗ്രാം 22ക്യാരറ്റ് സ്വര്‍ണ നാണയവും, 10,000 രൂപയുടെ വെള്ളി ആഭരണങ്ങളുടെ പര്‍ച്ചേസുകള്‍ക്ക് 5 ഗ്രാം വെള്ളി നാണയവും സൗജന്യമായി ലഭിക്കും. 10% അഡ്വാന്‍സ് പ്രീ-ബുക്ക് ഓഫറിലൂടെ ഇപ്പോഴത്തെ സ്വര്‍ണ്ണ നിരക്ക് ലോക്ക് ചെയ്യാനും, ലോക്ക് ചെയ്ത ദിവസത്തെ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാനും സാധിക്കും.
അക്ഷയത്രിതീയ നാളുകളില്‍ മികച്ച ഓഫറുകള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള മികച്ച അവസരം കൂടിയാണ് അക്ഷയത്രിതീയയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ ആഘോഷങ്ങളുടെയും ഭാഗമായി നിരവധി ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കി വരികയാണ് ജോയ്ആലുക്കാസ്.