Kerala

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ്- 2025 ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ് ഗ്രാന്‍ഡ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബോട്‌സ്‌വാനയിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, പാര്‍ലമെന്റംഗവും, ആഫ്രിക്കന്‍ ലീഡേര്‍സ് മലേറിയ അലയന്‍സ് സ്‌പെഷ്യല്‍ അംബാസഡറും, ഗ്‌ളോബല്‍ എച്ച്‌ഐവി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ-ചെയര്‍ പേഴ്‌സണുമായ ഷൈയ്‌ല ട്‌ലോ, സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമണ്‍ റിസോര്‍സസ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാന്‍, ഒബിഇ അവാര്‍ഡ് ജേതാവ് ((ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ്, എൻഎച്ച്എസ് സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മൂന്‍ സിഇഒ, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോക്ടര്‍ പീറ്റര്‍ കാര്‍ട്ടര്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ അക്‌സാ എസൻഷ്യോൾ സീനിയര്‍ കണ്‍സള്‍ട്ടന്റ്, യുക്കെയിലെ ഹെൽത്ത്ഫോർഓൾ അഡ്വൈസറിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്‍, ഏഷ്യാ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ടിപിജി ഗ്രോത്ത് സീനിയര്‍ അഡൈ്വസര്‍, നീയോനേറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിശാല്‍ ബാലി എന്നിവരാണ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് നാലാം എഡിഷനിലേക്ക് കടക്കുമ്പോള്‍ ഈ പുരസ്‌ക്കാരവേദിയുടെ വളര്‍ച്ചയും ആഗോള ആരോഗ്യ പരിചരണ രംഗത്ത് ഈ അംഗീകാരം സൃഷ്ടിച്ച സ്വാധീനവും കാണാനാകുന്നത് ഏറെ സന്തോഷം നല്‍കുന്നതായി ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

199 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചതിലൂടെ മികച്ച പ്രതികരണമാണ് ഇത്തവണയും പുരസ്്ക്കാരത്തിന് ലഭിച്ചത്. ആഗോള രംഗത്തെ നഴ്‌സിങ്ങ് മികവിനെ തിരിച്ചറിയാനുള്ള സാധ്യതകള്‍ക്കൊപ്പം ഏറ്റവും മികവുറ്റ 10 മത്സരാര്‍ത്ഥികളെത്തുമ്പോള്‍, സമൂഹത്തിനും, ആരോഗ്യ പരിരണ രംഗത്തിനും മികച്ച സംഭാവനകളേകിയ ഒരു നഴ്‌സിനെ ജേതാവായി തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയും നിയോഗിക്കപ്പെട്ടെ ഗാന്‍ഡ് ജൂറിയെ കാത്തിരിക്കുന്നു. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണ് ജേതാവിന് ലഭിക്കുകയെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.