കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ വിവിധ പ്രായങ്ങളിലുള്ളവരിലെ 53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക് നാലു മണിക്കൂറോളവും നേരമാണ് രാത്രിയിലെ ഉറക്കം നഷ്ടമാകുന്നത്. പ്രതിരോധ ശേഷി കുറയുവാനും രോഗ സാധ്യതകള്‍ വര്‍ധിക്കാനും ഇതു കാരണമാകുന്നു.
വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലുള്ള 87 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ്. ഉറക്കത്തിലെ ഈ ശല്യം, പ്രത്യേകിച്ച് കുട്ടികളിലും, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ് ദക്ഷിണേന്ത്യയിലെ 86 ശതമാനം പേരും വിശ്വസിക്കുന്നത്. ഏപ്രില്‍ 25-ലെ ലോക മലേറിയ ദിനത്തിനു മുന്നോടിയായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ബ്രാന്‍ഡ് ആയ ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കൊതുക്, എണ്ണമില്ലാത്ത ഭീഷണികള്‍ എന്ന പേരില്‍ ദേശവ്യാപകമായ സര്‍വ്വേയാണ് ഗുഡ്നൈറ്റ് വിപണി ഗവേഷണ സ്ഥാപനമായ യുഗോവ് വഴി നടത്തിയത്.
ഉറക്കത്തിന്‍റെ കാര്യത്തിലുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകള്‍ ഇന്ത്യയിലെ വീടുകളില്‍ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗ പ്രതിരോധ ശേഷി കുറയല്‍, സ്ട്രെസ് വര്‍ധിക്കല്‍, രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കല്‍ തുടങ്ങിയ നിരവധി ഗൗരവമായ പ്രശ്നങ്ങളിലേക്ക് ഇതു വഴിവെക്കുന്നുമുണ്ട്.
ഇന്ത്യയിലെ കൊതുകു പ്രശ്നം സംബന്ധിച്ച അവബോധം ഉയര്‍ത്തിക്കാട്ടുകയാണ് തങ്ങള്‍ ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അശ്വിന്‍ മൂര്‍ത്തി പറഞ്ഞു. ഇന്ത്യയില്‍ 40 ദശലക്ഷത്തിലേറെ ജനങ്ങളാണ് കൊതുകുജന്യ രോഗങ്ങള്‍ ബാധിച്ചവരായുള്ളത്. സാമ്പത്തിക രംഗത്തും അതിന്‍റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
content highlight: see mosquito infestation as a family health problem